കേരള രാഷ്ട്രീയത്തെ മലീമസമാക്കുന്ന വ്യക്തിയാണ് കെ സുധാകരനെന്ന് മന്ത്രി വി ശിവൻകുട്ടി

sivankutty

കോൺഗ്രസിന്റെ നിലവാരം സുധാകരനോളം താഴ്ന്നിരിക്കുന്നു എന്നതിന്റെ തെളിവാണ് കോൺഗ്രസിൽ നിന്ന് സുധാകരന്റെ പരാമർശങ്ങൾക്ക് ലഭിക്കുന്ന പിന്തുണയെന്ന് മന്ത്രി വി ശിവൻകുട്ടി. മുഖ്യമന്ത്രി കടന്നുവന്ന വഴിയും സുധാകരൻ കടന്നുവന്ന മഴയും നിരീക്ഷിച്ചാൽ ഇരുവരും തമ്മിലുള്ള വ്യത്യാസം മനസ്സിലാകും. കേരള രാഷ്ട്രീയത്തെ മലീമസമാക്കുന്ന വ്യക്തിയാണ് സുധാകരൻ

വഴി തെറ്റിയ വ്യക്തിയുടെ ജൽപ്പനമായേ മുഖ്യമന്ത്രിക്കെതിരായ സുധാകരന്റെ പരാമർശങ്ങളെ കാണാനാകൂ. രാഷ്ട്രീയത്തിൽ രാഷ്ട്രീയമായി നേരിടാൻ കഴിയാതാകുമ്പോൾ വ്യക്തിഹത്യ നടത്തുക, കുടുംബാംഗങ്ങളെ വലിച്ചിഴക്കുക, മോശം പദപ്രയോഗം നടത്തുക തുടങ്ങിയ നടപടികളാണ് കോൺഗ്രസ് സമീപകാലത്ത് നടപ്പാക്കുന്ന രാഷ്ട്രീയം. 

തല മുതിർന്ന കോൺഗ്രസ് നേതാക്കൾക്കും ദേശീയ നേതൃത്വത്തിനും സുധാകരന്റെ നിലപാട് തന്നെയാണോ ഉള്ളതെന്ന് അറിയാൻ താത്പര്യമുണ്ട്. കോൺഗ്രസിലെ പുതുതലമുറ നേതാക്കളും സുധാകരന്റെ പാത പിന്തുടരുന്നത് ആ പാർട്ടിയുടെ ധാർമിക ക്ഷയത്തെ സൂചിപ്പിക്കുന്നുവെന്നും ശിവൻകുട്ടി പറഞ്ഞു.
 

Share this story