മന്ത്രി വി ശിവൻകുട്ടി ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും; എസ്.എസ്.കെ ഫണ്ട് ചർച്ചയാകും

sivankutty

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് മൂന്നു മണിക്ക് കേന്ദ്രമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച. എസ്എസ്‌കെ പദ്ധതി പ്രകാരം സംസ്ഥാനത്തിന് ലഭിക്കേണ്ട സാമ്പത്തിക സഹായം കൂടിക്കാഴ്ചയിൽ സംസ്ഥാനം ആവശ്യപ്പെടും. 

പിഎം ശ്രീ പദ്ധതി മരവിപ്പിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചയാകില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി അറിയിച്ചത്. പി എം ശ്രീ വിവാദത്തിനുശേഷം ആദ്യമായാണ്  കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. വന്ദേ ഭാരത് ട്രെയിനിൽ ഗണഗീതം ആലപിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രിക്ക് രേഖാമൂലം പരാതി നൽകുമെന്നും വി ശിവൻകുട്ടി അറിയിച്ചിട്ടുണ്ട്.

എസ്എസ്‌കെ ഫണ്ടായി 92.41 കോടി രൂപ കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിന് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. ബാക്കി കുടിശിക കൂടി നൽകുന്ന കാര്യത്തിലാകും ഇന്ന് ചർച്ചകൾ നടക്കുക.
 

Tags

Share this story