മന്ത്രി വീണ ജോർജിന്റെ പ്രതികരണം മാധ്യമങ്ങൾ വളച്ചൊടിച്ചു: എം വി ഗോവിന്ദൻ

govindan

യുവ ഡോക്ടർ വന്ദനാ ദാസിന്റെ കൊലപാകതത്തിന് തൊട്ടുപിന്നാലെ ആരോഗ്യമന്ത്രി വീണാ ജോർജ് നടത്തിയ പ്രതികരണം ചില മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ചില മാധ്യമങ്ങൾ സർക്കാരിനും മന്ത്രിക്കുമെതിരെ ക്യാമ്പയിൻ നടത്തുകയാണെന്ന് എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. 

മനുഷ്യത്വ രഹിതമായ പ്രവർത്തിയാണ് മാധ്യമങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഒരു യുവതിയുടെ മരണത്തിൽ നാട് വിറങ്ങലിച്ച് നിൽക്കുമ്പോഴാണ് മാധ്യമങ്ങളുടെ ഭാഗത്ത് നിന്നും ഇത്തരം സമീപനം ഉണ്ടാകുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. 

കെ റെയിൽ വരുമെന്ന് എം വി ഗോവിന്ദൻ ആവർത്തിച്ചു. കെ റെയിലിന് അംഗികാരം വർധിച്ച് വരുകയാണ്. കെ റെയിലിന് ബദലല്ല വന്ദേ ഭാരത്. കെ റെയിലിൽ 20 മിനിറ്റ് ഇടവിട്ട് ട്രെയിനുകൾ ഓരോ ഭാഗത്തേക്കും ഓടും. ഒരു വണ്ടി രാവിലെ പുറപ്പെട്ട് വൈകിട്ട് തിരിച്ചെത്തിയിട്ട് എന്താണ് കാര്യമെന്ന് എം വി ഗോവിന്ദൻ ചോദിച്ചു.
 

Share this story