മന്ത്രിമാരടക്കം ജയിലിലാകും; അയ്യപ്പനെ തൊട്ടുകളിച്ചവരാരും രക്ഷപ്പെടില്ലെന്ന് ചെന്നിത്തല

chennithala

ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ അറസ്റ്റിലായതോടെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രണ്ട് ദേവസ്വം ബോർഡ് പ്രസിഡന്റുമാരായ മാർക്‌സിസ്റ്റുകാർ ജയിലിലായിരിക്കുന്നു. ഇതിന് പിന്നിൽ മന്ത്രിമാരടക്കമുള്ളവർ ഉണ്ടെന്നും ചെന്നിത്തല ആരോപിച്ചു

ശബരിമലയിലെ സ്വർണം അടിച്ചുമാറ്റിയതിന് പിന്നിൽ സിപിഎമ്മിന്റെ ഉന്നത നേതാക്കളാണെന്ന് ഞങ്ങൾ നേരത്തെ പറഞ്ഞതാണ്. ഇതിന് പിന്നിൽ മന്ത്രിമാരടക്കമുള്ളവരുണ്ട്. മന്ത്രിമാരടക്കം ജയിലിൽ പോകും. പോറ്റിയെ പോറ്റി വളർത്തിയത് ആരാണെന്ന് ഇപ്പോൾ എല്ലാവർക്കും ബോധ്യപ്പെട്ടല്ലോ

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സ്വർണക്കള്ളക്കടത്ത് ആയിരുന്നു. ഇപ്പോൾ ശബരിമലയിലെ സ്വർണം അടിച്ചുമാറ്റിയിരിക്കുന്നു. സിപിഎം നേതാക്കൾക്ക് സ്വർണത്തോട് വലിയ താത്പര്യമാണെന്ന് ഈ രണ്ട് സംഭവങ്ങൾ തെളിയിക്കുന്നു. ഇനി അറിയേണ്ടത് മന്ത്രിമാരുടെ കാര്യമാണ്. അവരും വൈകാതെ അറസ്റ്റിലാകും. അയ്യപ്പനെ തൊട്ടുകളിച്ചവരാരും രക്ഷപ്പെടാൻ പോകുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു
 

Tags

Share this story