മന്തിക്കടയില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ മര്‍ദിച്ചക്കേസ്; പ്രതികളെ സഹായിച്ച പോലീസുകാരന് സസ്പെന്‍ഷന്‍
Updated: Sep 6, 2026, 11:21 IST
തിരുവനന്തപുരം: പ്രതികളെ സഹായിക്കാന്‍ ഡ്യൂട്ടിയില്‍ ഗുരുതര വീഴ്ച വരുത്തിയ പോലീസുകാരന് സസ്‌പെന്‍ഷന്‍. പേട്ട സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സുല്‍ഫിക്കറിനെയാണ് സിറ്റി പോലീസ് കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തത്.
തിരുവനന്തപുരത്തെ മന്തിക്കടയില്‍ രണ്ടാമത് റൈസ് ചോദിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ മര്‍ദിച്ച കേസിലെ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചെന്നാണ് ആരോപണം. പ്രതികളുടെ ബന്ധുക്കള്‍ക്ക് നല്‍കേണ്ട അറസ്റ്റ് ഇന്റിമേഷന്‍ സുല്‍ഫിക്കര്‍ കൃത്യമായി നല്‍കിയില്ലെന്നാണ് കണ്ടെത്തല്‍.
ഇതുമൂലം പ്രതികളെ കൃത്യസമയത്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യാന്‍ കഴിയാതെ വന്നതായും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ഗുരുതര വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ നടപടി.
