ന്യൂനപക്ഷ, ഭൂരിപക്ഷ വർഗീയത ഒരുപോലെ; എസ് ഡി പി ഐ പിന്തുണ വേണ്ടെന്ന് യുഡിഎഫ്

തെരഞ്ഞെടുപ്പിൽ എസ് ഡി പി ഐയുടെ പിന്തുണ വേണ്ടെന്ന് യുഡിഎഫ്. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകളെ എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. വ്യക്തിപരമായി എല്ലാവരും വോട്ട് ചെയ്യണം. പക്ഷേ സംഘടനകളുടെ കാര്യത്തിൽ നിലപാടുണ്ടെന്നും സതീശൻ പറഞ്ഞു

ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും കോൺഗ്രസ് ഒരുപോലെ എതിർക്കുന്നു. എസ്ഡിപിഐ നൽകുന്ന പിന്തുണയെയും അതുപോലെ കാണുന്നു. വ്യക്തികൾക്ക് സ്വതന്ത്രമായി വോട്ട് ചെയ്യാം. എന്നാൽ സംഘടനകളുടെ പിന്തുണ അങ്ങനെ കാണുന്നില്ല

എസ് ഡി പി ഐ പിന്തുണ സംബന്ധിച്ച നിലപാട് യുഡിഎഫ് നേതാക്കൾ ചർച്ച ചെയ്താണ് തീരുമാനിച്ചത്. സിപിഎം പറയുന്നത് കേട്ടാൽ അവരുടെ പിന്തുണ സ്വീകരിച്ചതു പോലെയാണെന്നും സതീശൻ പറഞ്ഞു
 

Share this story