ന്യൂനപക്ഷ സ്‌കോളർഷിപ്പ്: തർക്കം തുടരുമ്പോഴും യുഡിഎഫിൽ ആശയക്കുഴപ്പമില്ലെന്ന് വി ഡി സതീശൻ

ന്യൂനപക്ഷ സ്‌കോളർഷിപ്പ്: തർക്കം തുടരുമ്പോഴും യുഡിഎഫിൽ ആശയക്കുഴപ്പമില്ലെന്ന് വി ഡി സതീശൻ

ന്യൂനപക്ഷ സ്‌കോളർഷിപ്പുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് സമ്മർദം തുടരുമ്പോഴും യുഡിഎഫിൽ ആശയക്കുഴപ്പമില്ലെന്ന് അവകാശപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. താൻ പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങൾ വളച്ചൊടിച്ചു. സർവകക്ഷി യോഗത്തിൽ എല്ലാ പാർട്ടികൾക്കുമുണ്ടായിരുന്നത് ഒറ്റ അഭിപ്രായം മാത്രമാണ്

താൻ പറഞ്ഞ കാര്യങ്ങളെല്ലാം മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നു. അനാവശ്യ വിഷയങ്ങൾ ഉണ്ടാക്കാതെ പരിഹരിക്കാൻ കഴിയുമെന്നും സതീശൻ പറഞ്ഞു. ഇതിനിടെ ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയത്തിൽ അവ്യക്തതയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. യുഡിഎഫിന് ഒരു അഭിപ്രായമേയുള്ളുവെന്നും സുധാകരനും അവകാശപ്പെട്ടു.

Share this story