ഓണാഘോഷത്തിനിടെ ജീവനക്കാരിയോട് മോശം പെരുമാറ്റം; കോഴിക്കോട് കലക്ടറേറ്റ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

suspension

കോഴിക്കോട് കലക്ടറേറ്റിലെ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. ഓണാഘോഷത്തിനിടെ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിലാണ് നടപടി. 

കഴിഞ്ഞ വ്യാഴാഴ്ച റവന്യു വകുപ്പ് സംഘടിപ്പിച്ച പരിപാടിക്കിടെയാണ് ജീവനക്കാരിയോട് മോശമായി പെരുമാറിയത്. ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിൽ ആഭ്യന്തര പരാതി സമിതി അന്വേഷണം നടത്തിയിരുന്നു

അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ നൽകിയത്. ആഭ്യന്തര പരാതി സമിതിക്ക് മുമ്പാകെയാണ് ജീവനക്കാരി പരാതി നൽകിയത്.
 

Tags

Share this story