ബാവേലിയിൽ മിഷൻ 'ബേലൂര്‍ മഗ്ന'; മോഴയാനയെ വളഞ്ഞ് കുങ്കികൾ

Vaya

മാനന്തവാടിയിൽ ജനവാസ മേഖലയിലിറങ്ങിയ ആളെക്കൊല്ലി മോഴയാന ബേലൂര്‍ മഗ്നയെ ഉൾവനത്തിൽ കണ്ടെത്തി. കാട്ടിക്കുളം-ബാവേലി റോഡിലെ ആനപ്പാറ വളവിന് അകത്താണ് ആനയുളളത്. റോഡിൽ നിന്ന് 3.5 കിലോമീറ്റർ ഉള്ളിലാണ് ആനയുള്ളത്. സിഗ്നൽ കിട്ടിയതോടെ ട്രാക്കിങ് വിദഗ്‌ദ്ധർ കാടുകയറി.

ആനയുടെ സിഗ്നൽ കിട്ടിയതിനു പിന്നാലെ ദൗത്യസംഘവും 4 കുങ്കിആനകളും സ്ഥലത്തേക്ക് എത്തി. നാലോളം വെറ്റിനറി സർജന്മാരാണ് മയക്കുവെടിക്കായി ദൗത്യസംഘത്തിലുള്ളത്. കടുത്ത ചൂടായതിനാൽ ചൂട് കുറഞ്ഞതിനു ശേഷമാവും മയക്കുവെടി വയ്ക്കുക.

Share this story