ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ളു​ടെ ദു​രു​പ​യോ​ഗം: പ​രാ​തി​പ്പെ​ടാ​ൻ ടോ​ൾ​ഫ്രീ ന​മ്പ​ർ

ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ളു​ടെ ദു​രു​പ​യോ​ഗം സം​ബ​ന്ധി​ച്ച് ജ​ന​ങ്ങ​ൾ​ക്ക് പ​രാ​തി​പ്പെ​ടാ​ൻ ടോ​ൾ ഫ്രീ ​ന​മ്പ​ർ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജ്. ജ​നു​വ​രി 6നാ​ണ് ഇ​ത് നി​ല​വി​ൽ വ​ന്ന​തെ​ന്നും ഈ ​വ​ർ​ഷം ത​ന്നെ എ​ല്ലാ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളും ആ​ന്‍റി​ബ​യോ​ട്ടി​ക്ക് സ്മാ​ർ​ട്ട് ഹോ​സ്പി​റ്റ​ലു​ക​ളാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ളു​ടെ അ​മി​ത ഉ​പ​യോ​ഗം നി​യ​ന്ത്രി​ച്ചി​ല്ലെ​ങ്കി​ൽ 2050 ഓ​ടെ ലോ​ക​ത്ത് ഒ​രു​കോ​ടി ആ​ൾ​ക്കാ​രെ​ങ്കി​ലും മ​രി​ക്കു​മെ​ന്നാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. അ​തി​നാ​ൽ ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ളു​ടെ ദു​രു​പ​യോ​ഗം ത​ട​യു​ന്ന​തി​ന് സം​സ്ഥാ​ന​ത്ത് ബോ​ധ​വ​ത്ക​ര​ണ​ത്തോ​ടൊ​പ്പം അ​റി​വും തെ​ളി​വും പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്.

ഡോ​ക്‌​ട​റു​ടെ കു​റി​പ്പ​ടി ഇ​ല്ലാ​തെ ആ​ന്‍റി​ബ‍യോ​ട്ടി​ക്കു​ക​ൾ വി​ൽ​ക്കു​ന്ന മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. ഇ​തു സം​ബ​ന്ധി​ച്ച് 165 ചി​ല്ല​റ വി​ൽ​പ്പ​ന​ശാ​ല​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും 91 എ​ണ്ണ​ത്തി​ന് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കു​ക​യും ചെ​യ്തു. 5 ക​ട​ക​ളു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യും ചെ​യ്തു.

11 ജി​ല്ല​ക​ളി​ൽ എ​എം​ആ​ർ ലാ​ബ് ആ​രം​ഭി​ച്ചു. ഇ​വി​ടെ നി​ന്ന് ക​ൾ​ച്ച​ർ ചെ​യ്ത ഫ​ലം ല​ഭി​ക്കും. ആ​ശു​പ​ത്രി​ക​ളി​ൽ അ​ണു​ബാ​ധ നി​യ​ന്ത്രി​ക്കാ​നു​ള്ള ശ​ക്ത​മാ​യ സം​വി​ധാ​ന​വും ഏ​ർ​പ്പെ​ടു​ത്തി​വ​രി​ക​യാ​ണെ​ന്ന് മ​ന്ത്രി.

Share this story