യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് വളയൽ സമരത്തിനിടെ എംകെ മുനീർ കുഴഞ്ഞുവീണു

muneer

യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് വളയൽ സമരത്തിനിടെ മുസ്ലിം ലീഗ് എംഎൽഎ എംകെ മുനീർ കുഴഞ്ഞുവീണു. വേദിയിൽ പ്രസംഗിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ വേദിയിലുണ്ടായിരുന്ന നേതാക്കൾ മുനീറിനെ താങ്ങിയെടുത്ത് കസേരയിൽ ഇരുത്തി. ആശുപത്രിയിൽ കൊണ്ടുപോകേണ്ടതില്ലെന്ന് മുനീർ തന്നെ പറയുകയായിരുന്നു

അൽപസമയത്തെ വിശ്രമത്തിന് ശേഷം മുനീർ വേദിയിലേക്ക് തിരികെ എത്തി പ്രസംഗം തുടർന്നു. മുനീറിന്റെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്നാണ് റിപ്പോർട്ട്. സിപി ജോൺ പ്രസംഗിച്ചതിന് പിന്നാലെയാണ് മുനീർ പ്രസംഗിക്കാൻ എഴുന്നേറ്റത്. മൈക്കിന് മുന്നിൽ ഒന്ന് രണ്ട് വാക്കുകൾ പറഞ്ഞതിന് പിന്നാലെ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു.
 

Share this story