മലബാറിൽ അധിക പ്ലസ് ടു ബാച്ച് അനുവദിച്ചില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്ന് എം കെ മുനീർ
May 25, 2023, 15:12 IST

മലബാറിൽ അധിക പ്ലസ് ടു ബാച്ച് കൂടുതൽ അനുവദിച്ചില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്ന് മുൻ മന്ത്രി എം കെ മുനീർ. തെക്കൻ കേരളത്തിൽ കൂടുതൽ സീറ്റുണ്ട് എന്നതിലല്ല പ്രശ്‌നം. മറിച്ച് മലബാർ മേഖലയിൽ സീറ്റ് കുറവാണെന്നതാണ് ചൂണ്ടിക്കാട്ടുന്നത്. കുട്ടികൾക്ക് മലബാറിൽ ഓപ്ഷൻ വെക്കാനാകാത്ത അവസ്ഥയാണ് ഇപ്പോൾ നിലവിലുള്ളത്. ഇതിനെതിരെ വിവിധ ജനവിഭാഗങ്ങളെ ചേർത്ത് പ്രക്ഷോഭം നടത്താനാണ് തീരുമാനം. എന്നാൽ ലീഗിന്റെ നേതൃത്വത്തിൽ ആയിരിക്കില്ല സമരമെന്നും മുനീർ പറഞ്ഞു.