കോൺഗ്രസ് നേതൃത്വം നൽകുന്ന മതേതര ചേരിക്കൊപ്പം സിപിഐയും നിൽക്കണമെന്ന് എംകെ മുനീർ

muneer

കോൺഗ്രസ് നേതൃത്വം നൽകുന്ന മതേതര ചേരിക്കൊപ്പം സിപിഐ നിൽക്കണമെന്ന് എംകെ മുനീർ. ഭാരത് ജോഡോ യാത്രയിൽ സിപിഐ ചേർന്നത് മാതൃകാപരമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസിനെ സഹായിക്കുന്ന നിലപാടിലേക്ക് സിപിഐ മാറണം. ബിജെപിക്കെതിരായ സിപിഎം നിലപാട് ദുരൂഹമാണെന്നും മുനീർ പറഞ്ഞു

ജോഡോ യാത്രയിൽ ബിനോയ് വിശ്വം അടക്കമുള്ള സിപിഐ നേതാക്കൾ പങ്കെടുത്തിരുന്നു. മതേതര ചേരി കോൺഗ്രസിനൊപ്പം ഉണ്ടാകണമെന്ന് അവർ ആഗ്രഹിക്കുന്നുണ്ട്. രാജ്യത്ത് മതേതര ചേരിയായി വരുമ്പോൾ മുന്നണിക്ക് അകത്ത് ആകണമെന്നില്ല. പുറത്ത് നിന്നാണെങ്കിലും ഇടതുപക്ഷത്തിന് മത്സരിക്കാമല്ലോ. കേരളത്തിലെ മാർക്‌സിസ്റ്റ് പാർട്ടിക്ക് ഇപ്പോഴും അതിന്റെ പ്രാധാന്യം മനസ്സിലാകുന്നില്ലെന്നും മുനീർ പറഞ്ഞു.
 

Share this story