​എം.എൽ.എ അയോഗ്യത: ഗവർണർക്കാണ് അധികാരമെന്ന് മാണി സി. കാപ്പൻ; ഹൈക്കോടതിയിൽ എതിർ സത്യവാങ്മൂലം

മാണി സി കാപ്പൻ

കൊച്ചി: ചെക്ക് കേസിൽ മൂന്നര വർഷം തടവിന് കോടതി ശിക്ഷിച്ച സാഹചര്യത്തിൽ തന്നെ അയോഗ്യനാക്കണമെന്ന ഹരജിയിൽ എതിർസത്യവാങ്​മൂലവുമായി മാണി സി. കാപ്പൻ എം.എൽ.എ.

ഭരണഘടനയുടെ 191, 192 അനുഛേദങ്ങൾ പ്രകാരം എം.എൽ.എയെ അയോഗ്യനാക്കാനുള്ള അധികാരം ഗവർണർക്ക് മാത്രമാണെന്നതടക്കം ചൂണ്ടിക്കാട്ടിയാണ്​ സത്യവാങ്മൂലം നൽകിയത്​. തെരഞ്ഞെടുപ്പ് കമീഷന്‍റെ അഭിപ്രായം തേടിയ ശേഷം ഗവർണറാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. നിയമസഭ സ്​പീക്കർക്കോ ഹൈകോടതിക്കോ ഉത്തരവിടാൻ അധികാരമി​ല്ല. അതിനാൽ, പരാതിക്കാരനായ ദിനേഷ് മേനോൻ നൽകിയ ഹരജി നിയമപരമായി നിലനിൽക്കില്ലെന്നും രാഷ്ട്രീയപ്രേരിതമാണെന്നും സത്യവാങ്​മൂലത്തിൽ പറഞ്ഞു.

ജനപ്രാതിനിധ്യ നിയമത്തിലെ 8(3) വകുപ്പ്​ പ്രകാരം അയോഗ്യനാക്കാൻ കുറഞ്ഞത് രണ്ടുവർഷമെങ്കിലും തടവുശിക്ഷ ലഭിക്കണം. തനിക്ക്​ നാല് വ്യത്യസ്ത കേസുകളിലായാണ്​ മൂന്നര വർഷം തടവ്​ ശിക്ഷയുണ്ടായത്. ഓരോ കേസിലെയും ശിക്ഷകൾ കൂട്ടിച്ചേർത്ത് മൂന്നര വർഷമെന്ന് കണക്കാക്കുന്നത് നിയമപരമല്ല -അദ്ദേഹം പറഞ്ഞു.

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഓ​ഹ​രി വാ​ഗ്ദാ​നം ചെ​യ്തു വ​ഞ്ചി​ച്ചെ​ന്നാ​രോ​പി​ച്ച്​ മും​ബൈ വ്യ​വ​സാ​യി ദി​നേ​ശ്​ മേ​നോ​ൻ ന​ൽ​കി​യ കേ​സു​ക​ളി​ലാ​ണ്​ കോ​ട​തി കാ​പ്പ​നെ ശി​ക്ഷി​ച്ച​ത്. വിധി വന്നശേഷം കാപ്പന്റെ രാജിക്കായി സമ്മർദം ഉയരുകയാണ്.

ജ​ന​പ്ര​തി​നി​ധി​യാ​യി തു​ട​രാ​ൻ കാ​പ്പ​ന്​ അ​ർ​ഹ​ത​യി​ല്ലെ​ന്നും കോ​ട​തി ശി​ക്ഷി​ച്ച സ്ഥി​തി​ക്ക്​ അ​ദ്ദേ​ഹം രാ​ജി​വെ​ച്ചൊ​ഴി​യ​​ണ​മെ​ന്നും ബി.ജെ.പി നേതാവ് ഷോ​ൺ ജോ​ർ​ജും യൂ​ത്ത്​ ഫ്ര​ണ്ട്​ -എം ​സം​സ്​​ഥാ​ന പ്ര​സി​ഡ​ന്‍റ്​ സി​റി​യ​ക്ക്​ ചാ​ഴി​കാ​ട​നും ആവശ്യപ്പെട്ടു. ത​ന്‍റെ ഭാ​ഗം കേ​ൾ​ക്കാ​തെ​യാ​ണ് വി​ധി​യെ​ന്ന കാ​പ്പ​ന്‍റെ വാ​ദ​വും ശ​രി​യ​ല്ല. 2022 മേ​യ്​ 17 മു​ത​ൽ 2026 ജൂ​ൺ 16 വ​രെ 28 ദി​വ​സം ഈ ​കേ​സു​ക​ൾ വാ​ദ​ത്തി​നു വെ​ച്ച​തും കാ​പ്പ​ന്‍റെ വ​ക്കീ​ൽ ഹാ​ജ​രാ​യ​തു​മാ​ണ്. വി​ധി​ദി​വ​സ​വും കോ​ട​തി​യി​ൽ​നി​ന്ന് മു​ങ്ങി​യ​തി​ന് അ​റ​സ്റ്റ് വാ​റ​ന്റും വ​ന്നി​ട്ടു​ണ്ടെ​ന്നും ഷോൺ ജോർജ് ചൂണ്ടിക്കാട്ടി.

Tags

Share this story