എംഎം മണിക്ക് സീറ്റില്ല; ഉടുമ്പൻചോലയിൽ കെ കെ ജയചന്ദ്രൻ മത്സരിച്ചേക്കും

mani

മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ എംഎം മണിക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റില്ല. ഉടുമ്പൻചോലയിൽ മണിയുടെ പേരാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് സംസ്ഥാന നേതൃത്വത്തിന് നൽകിയത്. എന്നാൽ സംസ്ഥാന സെക്രട്ടേറിയറ്റ് പട്ടിക തിരുത്തി. മണിക്ക് പകരം കെ കെ ജയചന്ദ്രൻ ഉടുമ്പൻചോലയിൽ മത്സരിക്കും

സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം ഇന്ന് ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം അംഗീകരിക്കും. എംഎം മണിക്ക് മണ്ഡലത്തിൽ മൂന്നാം തവണയും സീറ്റ് നൽകാനായിരുന്നു ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനം. മണിക്ക് ജനങ്ങൾക്കിടയിലെ സ്വീകാര്യത വോട്ടായി മാറുമെന്ന പ്രതീക്ഷയിലായിരുന്നു ജില്ലാ നേതൃത്വം

തദ്ദേശ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി ഉടുമ്പൻചോലയിൽ അടക്കം സിപിഎമ്മിന് നേരിട്ടിരുന്നു. ഇത് മറികടക്കാൻ മണി തന്നെ ഇറങ്ങണമെന്ന താത്പര്യമാണ് ജില്ലാ നേതൃത്വം സ്വീകരിച്ചത്. എന്നാൽ സംസ്ഥാന നേതൃത്വം ഇത് തിരുത്തുകയായിരുന്നു.
 

Tags

Share this story