ഉടുമ്പൻചോലയിൽ എംഎം മണി മൂന്നാം തവണയും മത്സരിച്ചേക്കും; ജയസാധ്യത കൂടുതലെന്ന് വിലയിരുത്തൽ

mani

ഇടുക്കി ഉടുമ്പൻചോല മണ്ഡലത്തിൽ എംഎം മണി മൂന്നാം തവണയും മത്സരിച്ചേക്കും. എംഎം മണി മത്സരിച്ചില്ലെങ്കിൽ മണ്ഡലത്തിൽ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തിലിലാണ് രണ്ട് ടേം നിബന്ധനയന്നതിൽ ഇളവ് വരുത്താൻ സിപിഎം ആലോചിക്കുന്നത്. 

ഉടുമ്പൻചോലയിൽ എംഎം മണി മത്സരിച്ചാൽ ദേവികുളം, ഇടുക്കി, പീരുമേട് മണ്ഡലങ്ങളിലും എൽഡിഎഫിന് ഗുണകരമാകുമെന്നാണ് സിപിഎം വിലയിരുത്തൽ. ഉടുമ്പൻചോലയിൽ ജയസാധ്യത കൂടുതൽ എംഎം മണിക്ക് തന്നെയാണെന്നാണ് കണക്കുകൂട്ടൽ

കഴിഞ്ഞ തവണ 38,305 എന്ന റെക്കോർഡ് ഭൂരിപക്ഷത്തിലാണ് എംഎം മണി വിജയിച്ചത്. അതേസമയം തെരഞ്ഞെടുപ്പിൽ 110 സീറ്റുകൾ ലക്ഷ്യമിട്ടാണ് എൽഡിഎഫിന്റെ പ്രവർത്തനം. 100 സീറ്റെന്ന യുഡിഎഫ് ലക്ഷ്യത്തിന് മറുപടിയായാണ് എൽഡിഎഫിന്റെ മിഷൻ 100
 

Tags

Share this story