കൊളത്തൂരിലെ ആൾക്കൂട്ട മർദനം: പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

suicide

കോഴിക്കോട് കൊളത്തൂരിൽ ക്ഷേത്രോത്സവത്തിനിടെ ആൾക്കൂട്ട മർദനത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊളത്തൂർ എരമംഗലം സ്വദേശി ബിനീഷ്(42)ആണ് മരിച്ചത്. ഉത്സവത്തിനിടെ നാട്ടുകാരും ബിനീഷും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. പിന്നീട് ക്ഷേത്രപരിസരത്ത് പരുക്കേറ്റ നിലയിലാണ് ബിനീഷിനെ കണ്ടത്. തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആൾക്കൂട്ട മർദനമെന്ന ബന്ധുക്കളുടെ പരാതിയിൽ കാക്കൂർ പോലീസ് കേസെടുത്തിരുന്നു.
 

Share this story