കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരിൽ നിന്ന് മൊബൈൽ ഫോണുകൾ പിടികൂടി

central jail

കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരിൽ നിന്ന് മൊബൈൽ ഫോണുകൾ പിടികൂടി. സെൻട്രൽ ജയിലിലെ ന്യൂ ബ്ലോക്കിൽ നടത്തിയ പരിശോധനയിലാണ് ഫോണുകൾ പിടിച്ചെടുത്തത്. തടവുകാരായ സവാദ്, സുധിൻ എന്നിവരിൽ നിന്നാണ് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തത്.

ജയിൽ സൂപ്രണ്ടിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ജയിൽ വളപ്പിലേക്ക് കഞ്ചാവ് എത്തിക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു പരിശോധന. സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Share this story