മോക്ക വരും മണിക്കൂറുകളിൽ അതിതീവ്ര ചുഴലിക്കാറ്റാകും; കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

mocha

തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലെ മോക്ക ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകളിൽ അതിതീവ്ര ചുഴലിക്കാറ്റായി മാറും. പിന്നീട് വടക്ക് കിഴക്കൻ ദിശയിൽ സഞ്ചരിക്കുന്ന മോക്ക ഞായറാഴ്ചയോടെ ബംഗ്ലാദേശ്-മ്യാൻമർ തീരം തൊടും. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും മഴയ്ക്ക് കാരണമാകും. 

ഒരു ജില്ലയിലും ഇന്ന് പ്രത്യേക ജാഗ്രത മുന്നറിയിപ്പില്ല. എങ്കിലും ഉച്ചയോടെ വടക്കൻ ജില്ലകളിലും തെക്കൻ ജില്ലകളിലും മഴ പ്രതീക്ഷിക്കാം. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ കിട്ടും. അടുത്ത മണിക്കൂറുകളിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
 

Share this story