മോദി പ്രഭാവത്തിന് മങ്ങലേറ്റിട്ടില്ല, 2024 തെരഞ്ഞെടുപ്പിൽ കർണാടക പ്രതിഫലിക്കില്ല: അനിൽ ആന്റണി

anil antony

കർണാടകയിലെ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി അനിൽ ആന്റണി. തോൽവി നേതൃത്വം പരിശോധിക്കും. പ്രചാരണത്തിനിറങ്ങിയ മേഖലകളിൽ ബിജെപി വിജയിച്ചു. 1985ന് ശേഷം കർണാടകയിൽ തുടർ ഭരണ ചരിത്രമുണ്ടായിട്ടില്ല. മോദി പ്രഭാവത്തിന് മങ്ങലേറ്റിട്ടില്ലെന്നും അനിൽ ആന്റണി പറഞ്ഞു

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കർണാടക പ്രതിഫലിക്കില്ല. ദേശീയ തെരഞ്ഞെടുപ്പിന്റെ സാഹചര്യം വേറെയാണ്. പ്രതിപക്ഷ നിരയിൽ മോദിക്ക് ബദലായ നേതാവില്ല. ഭാരത് ജോഡോ യാത്ര ചലനമുണ്ടാക്കിയില്ല. മോദി സർക്കാരിന്റേത് ഹിന്ദുത്വ അജണ്ടയാണെന്നത് ആരോപണം മാത്രമാണ്. എല്ലാവരെയും ഒപ്പം നിർത്തുകയെന്നതാണ് മോദിയുടെ നയമെന്നും അനിൽ ആന്റണി പറഞ്ഞു.
 

Share this story