മോദി പത്തനംതിട്ടയിൽ വന്ന് ഒരു മിനിറ്റ് സംസാരിച്ചാൽ മതി; വേറെ ആര് വന്നിട്ടും കാര്യമില്ല: അനിൽ ആന്റണി

anil antony

പ്രധാനമന്ത്രി നരേന്ദ്രമോദി വന്ന് സംസാരിക്കുമ്പോൾ പത്തനംതിട്ടയിൽ മറ്റാരും വന്ന് പ്രചാരണം നടത്തിയിട്ട് കാര്യമില്ലെന്ന് ബിജെപി സ്ഥാനാർഥി അനിൽ ആന്റണി. എകെ ആന്റണി പ്രചാരണത്തിന് ഇറങ്ങുന്നത് തിരിച്ചടിയാകുമോ എന്ന ചോദ്യത്തിനാണ് അനിൽ ആന്റണിയുടെ മറുപടി

രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസിലെ സജീവ നേതാക്കൾ 40 ദിവസം വന്നാലും കാര്യമുണ്ടാകില്ല. നരേന്ദ്രമോദി ഒരു മിനിറ്റ് സംസാരിച്ചാൽ മതി. വേറെ ആരു വന്നിട്ടും കാര്യമില്ലെന്നും അനിൽ ആന്റണി പറഞ്ഞു

മണിപ്പൂരിലേത് രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്‌നമാണ്. അതിനെ വർഗീയവത്കരിക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നാണ് കത്തോലിക്ക സഭയുടെ ഏറ്റവും ഉന്നതനായ വക്താവ് പറഞ്ഞത്. സഭയുടെ എല്ലാവരുമായും ഞാൻ സംസാരിച്ചിട്ടുണ്ട്. അവർക്കൊക്കെ യാഥാർഥ്യം അറിയാമെന്നും അനിൽ ആന്റണി പറഞ്ഞു.
 

Share this story