മോദി വിശ്വഗുരു; കോൺഗ്രസിനെ ഇന്ത്യൻ ജനത മാലിന്യക്കൊട്ടയിൽ എറിഞ്ഞെന്നും അനിൽ ആന്റണി

anil antony

നരേന്ദ്രമോദി വിശ്വഗുരു ആണെന്ന് അനിൽ ആന്റണി. മൂന്നാം തവണയും കേന്ദ്രത്തിൽ എൻഡിഎ തന്നെ അധികാരത്തിലെത്തുമെന്ന കാര്യത്തിൽ സംശയമില്ല. മോദിയുടെ ഗ്യാരണ്ടിയിലൂടെ ജർമനിയെയും ജപ്പാനെയും പിന്തള്ളി ഇന്ത്യ ഒന്നാം നമ്പർ സാമ്പത്തിക ശക്തിയാകുമെന്നും അനിൽ ആന്റണി പറഞ്ഞു. 

ലോകനേതാവായ മോദിയെ പരാജയപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. പ്രതിപക്ഷം ന്യൂനപക്ഷ പ്രീണനമാണ് നടത്തുന്നത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിനെ ഇന്ത്യൻ ജനത മാലിന്യ കൊട്ടയിൽ എറിഞ്ഞെന്നും അനിൽ ആന്റണി പറഞ്ഞു.
 

Share this story