മോദിയുടെ പ്രതിരൂപം, അതേ ശൈലി; സിപിഐ യോഗത്തിൽ കാനത്തിനെതിരെ വിമർശനം

kanam

സിപിഐ പത്തനംതിട്ട ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രൂക്ഷ വിമർശനം. നരേന്ദ്രമോദിയുടെ പ്രതിരൂപമാണ് കാനമെന്നും മോദിയുടെ ശൈലിയാണ് സംസ്ഥാന സെക്രട്ടറി പിന്തുടരുന്നതെന്നും യോഗത്തിൽ വിമർശനം ഉയർന്നു. ജില്ലാ സെക്രട്ടറി എ പി ജയനെതിരെയും വിമർശനമുയർന്നു

എപി ജയനെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട് ചില നേതാക്കൾ കാനത്തെ കണ്ട് സംസാരിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇതിന് അവസരം നൽകാതെ ജയനെതിരെ വിശദമായ അന്വേഷണം നടത്താൻ പാർട്ടി തീരുമാനിച്ചത് ചൂണ്ടിക്കാട്ടിയാണ് യോഗത്തിൽ തർക്കമുണ്ടായത്

കാനത്തിനെതിരെ വിമർശനമുയർന്നതോടെ യോഗത്തിൽ പങ്കെടുത്ത കാനം അനുകൂലികളും പ്രതികരിച്ച് രംഗത്തുവന്നു. പാർട്ടി അന്വേഷണ കമ്മീഷന്റെ സംഭാഷണം ചോർത്തിയതിന് പിന്നിൽ ജില്ലാ സെക്രട്ടറിക്ക് പങ്കുണ്ടെന്നും ഇക്കാര്യം പരിശോധിച്ച് നടപടിയെടുക്കണമെന്നും കാനം അനുകൂലികൾ ആവശ്യപ്പെട്ടു. ചർച്ചകൾ തർക്കത്തിലേക്ക് പോയതോടെ മുതിർന്ന നേതാവ് മുല്ലക്കര രത്‌നാകരൻ അടക്കം ഇടപെട്ടാണ് ഇരുവിഭാഗത്തെയും ശാന്തരാക്കിയത്.
 

Share this story