മോദി ഗ്യാരണ്ടി പ്രഖ്യാപനമൊന്നും കേരളത്തിൽ ബിജെപിക്ക് വോട്ട് ആകില്ല: കെ മുരളീധരൻ

muraleedharan

നരേന്ദ്രമോദി തൃശ്ശൂരിൽ പങ്കെടുത്ത സ്ത്രീ ശക്തി മോദിക്കൊപ്പം എന്ന റാലി കൊണ്ട് ബിജെപിക്ക് കേരളത്തിൽ നേട്ടമൊന്നും ഉണ്ടാകാൻ പോകുന്നില്ലെന്ന് കോൺഗ്രസ് എംപി കെ മുരളീധരൻ. മോദി ഗ്യാരണ്ടി പ്രഖ്യാപനമൊന്നും കേരളത്തിൽ നടപ്പില്ല. മോദി കേരളത്തിൽ സമയം ചെലവിട്ടിട്ട് കാര്യമില്ല.  പിണറായി വിളിച്ചാലും കോൺഗ്രസ് അധികാരത്തിൽ ഇരിക്കുമ്പോൾ വിളിച്ചാലും പ്രമുഖർ സമ്മേളനത്തിനും റാലിക്കും വരും. അത് വോട്ട് ആകില്ലെന്നും മുരളീധരൻ പരിഹസിച്ചു

അതേസമയം മോദിയുടെ ഗ്യാരണ്ടിയിൽ ഊന്നി ലോക്‌സഭാ പ്രചാരണം ശക്തമാക്കാനാണ് ബിജെപിയുടെ തീരുമാനം. പ്രധാനമന്ത്രിയുടെ തൃശ്ശൂർ പ്രസംഗം ബിജെപി സജീവ ചർച്ചയാക്കും. മോദിയുടെ സന്ദർശനത്തിന് പിന്നാലെ ചേർന്ന നേതാക്കളുടെ യോഗത്തിലാണ് തീരുമാനം.
 

Share this story