മോദിയുടെ ഗ്യാരണ്ടി, പുതിയ കേരളം: കെ സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്ര നാളെ മുതൽ

K Surendran

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്ര നാളെ മുതൽ. ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡ കാസർകോട് പദയാത്ര ഉദ്ഘാടനം ചെയ്യും. മോദിയുടെ ഗ്യാരണ്ടി, പുതിയ കേരളം എന്ന മുദ്രവാക്യമുയർത്തിയാണ് സുരേന്ദ്രന്റെ പദയാത്ര. 

സാധാരണ രീതിയിൽ കാസർകോട് നിന്ന് തുടങ്ങുന്ന യാത്ര തിരുവനന്തപുരത്ത് അവസാനിക്കുന്നതാണ് രീതിയിയെങ്കിൽ ഇത്തവണ കാസർകോട് നിന്ന് ആരംഭിച്ച് തിരുവനന്തപുരത്ത് എത്തി, തിരികെ പാലക്കാട് വന്നാണ് യാത്ര അവസാനിക്കുന്നത്. ഫെബ്രുവരി 27ന് യാത്ര അവസാനിക്കും. 

ന്യൂനപക്ഷങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ നടത്തിയ സ്‌നേഹയാത്ര അടക്കം താഴെ തട്ടിൽ പാർട്ടിക്ക് ചലനമുണ്ടാക്കിയെന്ന വിലയിരുത്തലിലാണ് നേതൃത്വം. ഓരോ മണ്ഡലത്തിലും മത, സാമുദായിക, സാംസ്‌കാരിക നേതാക്കളുമായി കെ സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തും.
 

Share this story