മോദിയുടെ ഗ്യാരന്റിയും പാഴായി, സ്വപ്‌നങ്ങളും പാഴായി; ഒന്നും മിണ്ടാതെ അനിൽ ആന്റണി ഡൽഹിക്ക് മടങ്ങി

പത്തനംതിട്ട പിടിക്കാനിറങ്ങി കാര്യമായ ചലനം പോലും സൃഷ്ടിക്കാനാകാതെ അനിൽ ആന്റണി. മോദി ഗ്യാരന്റിയൊക്കെ ഉയർത്തിപ്പിടിച്ച് പത്തനംതിട്ടയിൽ അപ്രതീക്ഷിത സ്ഥാനാർഥിയാകുമ്പോൾ പല സ്വപ്‌നങ്ങളും അനിലിന്റെ മനസ്സിലുമുണ്ടായിരുന്നു. കേന്ദ്ര നേതൃത്വം നേരിട്ട് കെട്ടിയിറക്കിയ സ്ഥാനാർഥിയായിരുന്നു അനിൽ. ബിജെപി ജില്ലാ ഘടകമാണ് തോൽവിക്ക് പിന്നിലെന്ന തോന്നലാണ് അനിലിനുള്ളത്

മുതിർന്ന കോൺഗ്രസ് നേതാവായ എകെ ആന്റണിയുടെ മകനെ ബിജെപി മണ്ഡലത്തിൽ നിയോഗിച്ചത് കോൺഗ്രസിന്റെ വോട്ടുകളടക്കം പിളർത്തുമെന്ന പ്രതീക്ഷയിലാണ്. എന്നാൽ യാതൊന്നും നടന്നില്ല. തൃശ്ശൂരിലും ആറ്റിങ്ങലിലും തിരുവനന്തപുരത്തും നടന്ന പോലുള്ള വലിയ മുന്നേറ്റം അനിൽ ആന്റണിയും പ്രതീക്ഷിച്ചിരുന്നു

വോട്ടെണ്ണലിന്റെ തലേ ദിവസം പോലും 30000 വോട്ടിനെങ്കിലും ജയിക്കുമെന്നാണ് അനിൽ അടുപ്പക്കാരോട് പറഞ്ഞിരുന്നത്. തോറ്റതോടെ ആരോടും ഒന്നും പറയാതെ അനിൽ ഡൽഹിക്ക് മടങ്ങുകയും ചെയ്തു. കെ സുരേന്ദ്രൻ 2019ൽ പിടിച്ച വോട്ടുകൾ പോലും നേടാനാകാതെയാണ് അനിൽ ആന്റണി പരാജയപ്പെട്ടത്.
 

Share this story