മോദിയുടെ വാക്കുകൾ കരുത്ത്; കേരളത്തിലും ഡബിൾ എൻജിൻ സർക്കാർ വരുമെന്ന് സുരേന്ദ്രൻ

K Surendran

കേരളത്തിൽ ബിജെപി ഭരണം പിടിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കേരളത്തിന്റെ രാഷ്ട്രീയ ദിശ മാറ്റും. നിയമസഭ തെരഞ്ഞെടുപ്പിനുള്ള ചൂണ്ടുപലകയാകും ലോക്‌സഭാ തെരഞ്ഞെടുപ്പ് എന്ന് സുരേന്ദ്രൻ പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസ്താവന കേരളത്തിലെ ബിജെപിക്ക് കരുത്ത് പകരും.

ഭാരിച്ച ഉത്തരവാദിത്വമാണ് ഏൽപ്പിച്ചത്. കേരളത്തിലും ഡബിൾ എൻജിൻ സർക്കാർ വരുമെന്നും സുരേന്ദ്രൻ പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വരും വർഷം കേരളത്തിലും ബിജെപി സർക്കാരുണ്ടാക്കുമെന്ന് മോദി പറഞ്ഞിരുന്നു. ഒരു സംസ്ഥാനത്ത് ഗുസ്തി ഒരിടത്ത് ദോസ്തി എന്നത് കേരളത്തിലെ ജനങ്ങൾ കാണുന്നുണ്ടെന്നും കേരളത്തിലും വിജയം ആവർത്തിക്കുമെന്നും മോദി പറഞ്ഞു


 

Share this story