സ്‌കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ മോഹൻലാൽ മുഖ്യാതിഥിയാകുമെന്ന് മന്ത്രി ശിവൻകുട്ടി

sivankutty

സ്‌കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ മോഹൻലാൽ മുഖ്യാതിഥിയായിരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. തുടർച്ചയായി മൂന്ന് തവണ ജഡ്ജിയായവർ ഒഴിവാക്കപ്പെടും. വിധികർത്താക്കൾ വിജിലൻസിന്റെ നിരീക്ഷണത്തിലായിരിക്കും. ഇവരിൽ നിന്നും സത്യവാങ്മൂലം എഴുതി വാങ്ങുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു

തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ലേബർ കോഡ് സംബന്ധിച്ച് പഠിക്കാനായി മൂന്നംഗ സമിതിയെ കോൺക്ലേവ് നിയോഗിച്ചു. സുപ്രീം കോടതി മുൻ ജഡ്ജ് ഗോപാല ഗൗഡയാണ് സമിതി ചെയർമാൻ. 

പ്രൊഫ. ശ്യാം സുന്ദർ, അഡ്വ. വർക്കിച്ചൻ പേട്ട എന്നിവരാണ് സമിതി അംഗങ്ങൾ. രണ്ട് ലേബർ റിസർച്ച് സ്‌കോളർമാരും സമിതിയിൽ വരും. ഒരു മാസത്തിനകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും. ലേബർ കോഡുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും സമിതി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
 

Tags

Share this story