ചാണകത്തിൽ വീണ തേങ്ങ പോലയായി അമ്മ, നല്ല വിഷമമുണ്ട്: നടൻ ചാലി പാല

Chali Pala

താരസംഘടനയായ അമ്മയിലെ ഏറെ നാടകീയ രം​ഗങ്ങൾക്കാണ് കഴിഞ്ഞ ദിവസം സിനിമാ മേഖല സാക്ഷ്യം വഹിച്ചത്. ജനറർ ബോഡി മീഡിറ്റിങ്ങിനായെത്തി ഒടുവിൽ ഭരണസമിതി അടക്കം രാജിവയ്ക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീണ്ടത്.

ജനറർ ബോഡി മീഡിറ്റിങ്ങിലെ വരവ്, ചെലവ് കണക്ക് അവതരിപ്പിക്കുന്നതിനെ പാകപ്പിഴയും തുടർന്ന് നടന്ന തർക്കങ്ങക്കൊടുവിൽ പ്രസിഡന്‍റ് ശ്വേത മേനോൻ അടക്കം 17 അംഗങ്ങളും രാജിവയ്ക്കുകയായിരുന്നു. ഇതിന്‍റെ ചുവടുപിടിച്ച് നിരവധി പ്രതികരണങ്ങളാണ് ഓരോ നിമിഷവും വന്നു കൊണ്ടിരിക്കുന്നത്.

"അമ്മ എന്ന് പറയുന്നത് എന്‍റെ സ്വന്തം അമ്മയ്ക്ക് തുല്യമാണ്. ചങ്ക് പൊടിയുന്നു സത്യത്തില്‍. ഇത്രയും കാലമായിട്ട് ഉണ്ടായിരുന്ന ഐക്യമത്യവും യോജിപ്പും, ഇപ്പോഴതെല്ലാം അങ്ങോട്ടും ഇങ്ങോട്ടും ചിതറി. തേങ്ങ ചാണകത്തില്‍ വീണത് പോലെയായി. എന്തൊക്കെയോ സംഭവിച്ചു.

എനിക്ക് വലിയ വിഷമമാണ്. ശ്വേത അംഗത്വം രാജിവച്ചത് അപ്പോഴത്തെ മാനസികാവസ്ഥയിലാണ്. സഹിക്കാനും ക്ഷമിക്കാനും പൊറുക്കാനും പറ്റുന്ന കാര്യങ്ങളാണ്. പെറുക്കാന്‍ പറ്റാത്ത കാര്യങ്ങളൊന്നും ആരും ചെയ്തിട്ടില്ല. എല്ലാം ഒരു അണ്ടര്‍സ്റ്റാന്‍റിംഗ് ആണ്. നമ്മുടെ വീട്ടില്‍ ഒതുങ്ങേണ്ട കാര്യം നാട്ടുകാര് മുഴുവന്‍ അറിയേണ്ട കാര്യമില്ല. ഇനി പുതിയ തലമുറ വരും", ചാലി പാല പ്രതികരിച്ചു.

Tags

Share this story