കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്; ബിനീഷ് കോടിയേരിയെ ഇ ഡി ചോദ്യം ചെയ്യുന്നു

ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യൽ. ലഹരിയിടപാടിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ഇ ഡി നടപടി. 2020ൽ അറസ്റ്റിലായ ബിനീഷിന് ഒരു വർഷത്തെ ജയിൽവാസത്തിന് ശേഷമായിരുന്നു ജാമ്യം ലഭിച്ചത്. ഈ കേസിൽ ആദായ നികുതിയിലടക്കം പൊരുത്തക്കേടുകൾ ഇഡി കണ്ടെത്തിയിരുന്നു. ഇതിൽ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യൽ. ബുധനാഴ്ച രാവിലെ 10.30നാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട കേസിൽ ബിനീഷിനെതിരായ വിചാരണ കോടതി നടപടികൾ കർണാടക ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.
 

Share this story