സംസ്ഥാനത്ത് കാലവർഷം ഇന്നെത്തുമെന്ന് പ്രവചനം; 11 ജില്ലകളിൽ യെല്ലോ അലർട്ട്

rain

സംസ്ഥാനത്ത് കാലവർഷം ഇന്നെത്തുമെന്ന് കാലാവസ്ഥാ പ്രവചനം. ഏഴ് ദിവസം വരെ വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇതിനൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇതുപ്രകാരം ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട്.

ജൂൺ 2 വരെ കേരളത്തിൽ ശക്തമായ കാലാവസ്ഥക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. നാളെ 9 ജില്ലകളിലും ശനി ഞായർ ദിവസങ്ങളിൽ 12 ജില്ലകളിലും മഴമുന്നറിയിപ്പുണ്ട്. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലും സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ വ്യക്തമാക്കി. 

മണിക്കൂറിൽ പരമാവധി 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ തെക്കൻ കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.


 

Share this story