കേരളത്തിൽ കാലവർഷം പതിവ് പോലെ വരും; കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം

Rain

ഇത്തവണ രാജ്യത്ത് ചില മേഖലകളിൽ കാലവർഷം പതിവിലും കൂടുതൽ ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം. ദീർഘകാല ശരാശരിയിലും 106 ശതമാനം മഴ ലഭിക്കും. കേരളത്തിലും അധികമഴ ഉറപ്പാണെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിച്ചു

ജൂണിൽ കേരളമടക്കം തെക്കൻ സംസ്ഥാനങ്ങളിൽ പതിവിലും കൂടുതൽ മഴ പ്രതീക്ഷിക്കാം. ഇതുകേരളത്തിനുള്ള മുന്നറിയിപ്പാണെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം ഡയറക്ടർ ജനറൽ മൃത്യുഞ്ജയ മഹാപത്ര അറിയിച്ചു

റെമാൽ ചുഴലിക്കാറ്റ് മൺസുണിന്റെ വരവിനെ ബാധിച്ചിട്ടില്ല. തെക്കുപടിഞ്ഞാറൻ കാലവർഷം പതിവ് പോലെ കേരളത്തിലെത്തും. 31ന് കേരളത്തിൽ കാലവർഷം എത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം ഏപ്രിലിൽ തന്നെ പ്രവചിച്ചിരുന്നു.
 

Share this story