മാസപ്പടി കേസ്: വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴൽനാടന്റെ ഹർജി കോടതി തള്ളി

മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ സമർപ്പിച്ച ഹർജി കോടതി തള്ളി. തിരുവനന്തപുരം വിജിലൻസ് കോടതിയുടേതാണ് നടപടി. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് മാസപ്പടി നൽകി സിഎംആർഎൽ കമ്പനിക്ക് സംസ്ഥാന സർക്കാർ വഴിവിട്ട സഹായം നൽകിയെന്നായിരുന്നു കോൺഗ്രസ് എംഎൽഎയുടെ ആരോപണം

എന്നാൽ തെളിവില്ലെന്ന് കണ്ടാണ് മാത്യുവിന്റെ ഹർജി കോടതി തള്ളിയത്. സിഎംആർഎൽ എന്ന സ്വകാര്യ സ്ഥാപനത്തിന് ധാതുമണൽ ഖനനത്തിന് വഴിവിട്ട സഹായം നൽകിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകൾക്ക് മാസപ്പടി നൽകിയെന്നായിരുന്നു മാത്യുവിന്റെ ആരോപണം

സ്വകാര്യ കമ്പനിക്ക് വഴിവിട്ട സഹായം നൽകിയതിന് തെളിവ് നൽകാൻ മാത്യുവിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹാജരാക്കിയ രേഖകളിലൊന്നും സർക്കാർ വഴിവിട്ട് എന്തെങ്കിലും ചെയ്‌തെന്ന് തെളിയിക്കാൻ സാധിച്ചില്ല
 

Share this story