മാസപ്പടി കേസ്: മാത്യു കുഴൽനാടന്റെ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി

mathew

മാസപ്പടി കേസിൽ മാത്യു കുഴൽനാടൻ നൽകിയ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 18ലേക്ക് മാറ്റി. ഹർജിയിൽ സർക്കാരിനെ കക്ഷി ചേർത്തില്ല. കേസിൽ മുഖ്യമന്ത്രിയെ എതിർകക്ഷിയാക്കിയത് അനാവശ്യ നടപടിയാണെന്ന് സർക്കാർ പറഞ്ഞു

സിഎംആർഎൽ-എക്‌സാലോജിക്ക് ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി നേരത്തെ വിജിലൻസ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് മാത്യു കുഴൽനാടൻ ഹൈക്കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ അന്വേഷണം നിരസിച്ച വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം

തെളിവുകൾ വിശദമായി പരിശോധിക്കാതെയാണ് വിജിലൻസ് കോടതി ഹർജി തള്ളിയതെന്നും മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചതിനാൽ അത് രാഷ്ട്രീയപ്രേരിതമെന്ന് പറഞ്ഞ് തള്ളിക്കളയാനാകില്ലെന്നും ഹർജിയിൽ പറയുന്നു.
 

Share this story