മാസപ്പടി കേസ്: അന്വേഷണ സംഘം കെഎസ്‌ഐഡിസിയിൽ പരിശോധന നടത്തുന്നു

veena

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ മാസപ്പടി കേസിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച എസ് എഫ് ഐ ഒ അന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ സംഘം കെഎസ്‌ഐഡിസിയിൽ എത്തി. തിരുവനന്തപുരത്തെ കോർപറേറ്റ് ഓഫീസിലാണ് അന്വേഷണ സംഘം പരിശോധന നടത്തുന്നത്. 

സിഎംആർഎല്ലിൽ രണ്ട് ദിവസം പരിശോധന നടത്തിയതിന് ശേഷമാണ് തിരുവനന്തപുരത്തെ ഓഫീസിലേക്ക് ഇവരെത്തിയത്. കഴിഞ്ഞ ദിവസം സിഎംആർഎൽ കമ്പനിയുടെ ആലുവ കോർപറേറ്റ് ഓഫീസിലാണ് പരിശോധന നടന്നത്. 

അതേസമയം അന്വേഷണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് സിപിഎം തീരുമാനം. എക്‌സാലോജിക്-സിഎംആർഎൽ ഇടപാടിലെ ചോദ്യങ്ങൾക്കെല്ലാം രാഷ്ട്രീയപ്രേരിതമായ നീക്കമെന്ന മറുപടിയാണ് സിപിഎം നൽകുന്നത്.
 

Share this story