മാസപ്പടി കേസ്: മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസി ചോദ്യം ചെയ്യണമെന്ന് വി ഡി സതീശൻ

satheeshan

മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മാസപ്പടി കേസിൽ മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസി ചോദ്യം ചെയ്യണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു. കേന്ദ്ര ഏജൻസി നടപടിയെടുത്തില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.


എക്സാലോജിക് കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ കർണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്വേഷണത്തിന് സ്റ്റേ ആവശ്യപ്പെട്ടുകൊണ്ടാണ് വീണ കർണാടക ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതിനിടെയാണ് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടിരിക്കുന്നത്.

എൻഡോസൾഫാൻ ദുരിത ബാധിതർക്ക് സർക്കാർ സഹായം നൽകണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു. എൻഡോസൾഫാൻ സമരം കേരളത്തിന് അപമാനകരമാണെന്നും സമരം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ വിഷയം ഉന്നയിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു

Share this story