മാസപ്പടി വിവാദം: മാത്യു കുഴൽനാടന്റെ ഹർജിയിൽ വിധി അടുത്ത മാസം 3ന്

veena

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ നൽകിയ ഹർജിയിൽ അടുത്ത മാസം 3ന് കോടതി വിധി പറയും. തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹർജിയിൽ വാദം പൂർത്തിയായി. സിഎംആർഎൽ കമ്പനിക്ക് ഭൂമി നൽകാൻ ചട്ടങ്ങളിൽ ഇളവ് നൽകിയെന്നാണ് മാത്യുവിന്റെ വാദം

ആലപ്പുഴയിൽ നടന്നത് പ്രളയാനന്തരമുള്ള മണ്ണ് മാറ്റമല്ല, ഖനനമാണെന്ന് മാത്യു കുഴൽനാടൻ വാദിച്ചു. ഖനനവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവുകളും മാത്യു കുഴൽനാടൻ ഹാജരാക്കി. സ്വകാര്യ കമ്പനി നേട്ടമുണ്ടാക്കിയതിന്റെ രേഖകൾ ഹാജരാക്കാൻ കോടതി നിർദേശിച്ചിരുന്നു. 

സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാൻ സാധിച്ചില്ലെന്ന് വിജിലൻസ് കോടതിയിൽ വാദിച്ചു. അഴിമതിനിരോധന പരിധിയിൽ വരുന്ന ആരോപണം അല്ലെന്നും വിജിലൻസ് വാദിച്ചു.
 

Share this story