മാസപ്പടി കേസ്; എസ്‌ഐടി വിവര ശേഖരണം ഇന്ന് മുതല്‍: അന്വേഷണം പിണറായി വിജയനും റിയാസും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ
തിരുവനന്തപുരം: മാസപ്പടി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റിപ്പോര്‍ട്ടിന് പിന്നാലെ സര്‍ക്കാര്‍ നിയോഗിച്ച എസ്‌ഐടി ഇന്ന് മുതല്‍ വിവര ശേഖരണം ആരംഭിക്കും. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍,പിഎ മുഹമ്മദ് റിയാസ് എംഎല്‍എ, വീണ.ടി എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. ക്രൈം ബ്രാഞ്ച് മേധാവിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണ സംഘത്തിലെ മുഴുവന്‍ ആളുകളെയും നിശ്ചയിച്ചിരുന്നു.
എസ്.പി പി. വിക്രമന്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഒന്‍പത് അംഗ സംഘത്തെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. മൂന്ന് ഡിവൈഎസ്പിമാരും അഞ്ചു സി.ഐമാരും സംഘത്തിലുണ്ട്. കെ.വി ബെന്നി, എസ്.എം പ്രദീപ് കുമാര്‍, എന്‍.ബിജു എന്നിവരാണ് ഡിവൈഎസ്പിമാര്‍. സൈബര്‍ എസ്.പി അങ്കിത് അശോകന്‍ സ്പെഷ്യല്‍ എസ്‌ഐടിക്ക് വേണ്ട സഹായം നല്‍കണമെന്നും ഉത്തരവിലുണ്ട്.
ഇഡി കത്ത് നല്‍കി 15 ദിവസത്തിന് ശേഷമാണ് നിര്‍ണ്ണായക നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങിയത്. പിണറായിക്കെതിരെ അഴിമതി തടയല്‍ നിയമപ്രകാരം കേസെടുക്കാമെന്നായിരുന്നു നിയമോപദേശമെങ്കിലും അന്വേഷണത്തിന് ശേഷം കേസ് രജിസ്റ്റര്‍ ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കൂടിക്കാഴ്ച നടത്തിയാണ് നയപരമായ തീരുമാനമെടുത്തത്. ഡിജിപി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ രമേശ് ചെന്നിത്തല ഇന്നലെ വിളിച്ചുവരുത്തി കണ്ടിരുന്നു.
അന്വേഷണ സംഘം രൂപീകരിക്കാനുള്ള കത്ത് ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡിജിപിക്ക് കൈമാറി. അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി ഡിജിപിക്ക് കത്ത് നല്‍കി. ക്രൈം ബ്രാഞ്ച് എഡിജിപിയുടെ മേല്‍നോട്ടത്തില്‍ ഒരു എസ്പി ഉള്‍പ്പെടുന്നതായിരിക്കും അന്വേഷണ സംഘം. പ്രാഥമിക അന്വേഷണമായിരിക്കും ആദ്യം നടത്തുകയെന്നും, സമയപരിധി നിശ്ചയിക്കുമെന്നും ഡിജിപി റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു.
