മാസപ്പടി: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിധി ഇന്ന്

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജിയിൽ വിധി ഇന്ന്. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് വിധി പറയുന്നത്

കരിമണൽ ഖനനത്തിനായി സിഎംആർഎൽ കമ്പനിക്ക് അനുമതി നൽകിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകൾക്ക് മാസപ്പടി ലഭിച്ചെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. പിണറായി വിജനൻ, വീണ അടക്കം ഏഴ് പേർക്കെതിരെയാണ് ഹർജി ഫയൽ ചെയ്തത്

ഫെബ്രുവരി 29നാണ് ഹർജി നൽകിയത്. ആരോപണങ്ങൾ വിജിലൻസ് നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് സർക്കാർ വാദിച്ചിരുന്നു. ആദായ നികുതി സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവ് പുനഃപരിശോധിക്കാൻ വിജിലൻസ് കോടതിക്ക് ആകില്ലെന്നും സമാന സ്വഭാവമുള്ള ഹർജികൾ നേരത്തെ തീർപ്പാക്കിയതാണെന്നും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
 

Share this story