കണ്ണൂരിൽ നിന്നുള്ള കൂടുതൽ എയർ ഇന്ത്യ സർവീസുകൾ റദ്ദാക്കി; ഇതുവരെ റദ്ദാക്കിയത് 4 വിമാനങ്ങൾ

air india

ജീവനക്കാരുടെ സമരത്തെ തുടർന്ന് കണ്ണൂരിൽ നിന്നുള്ള കൂടുതൽ എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ റദ്ദാക്കി. ഷാർജ, അബൂബാദി വിമാനങ്ങളാണ് റദ്ദാക്കിയത്. അവസാന നിമിഷമാണ് 4.20ന് പോകേണ്ട ഷാർജ വിമാനം റദ്ദാക്കിയ വിവരം അറിയിച്ചത്. കണ്ണൂരിൽ നിന്ന് ഇതുവരെ 4 വിമാന സർവീസുകളാണ് റദ്ദാക്കിയത്

ഇന്നലെ പുലർച്ചെ പുറപ്പെടേണ്ടിയിരുന്ന മസ്‌കറ്റ്, ദമാം എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകളും നിർത്തിവെച്ചിരുന്നു. എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ കൂട്ട അവധിയാണ് രാജ്യമെമ്പാടുമുള്ള യാത്രക്കാരെ വലച്ചത്. നിരവധി അന്താരാഷ്ട്ര, ആഭ്യന്തര സർവീസുകൾ റദ്ദാക്കേണ്ടി വന്നു

വിദേശരാജ്യങ്ങളിൽ ഇന്ന് ജോലിക്ക് കയറേണ്ടവരും, വിസ കാലാവധി തീരുന്നവരുമൊക്കെ പെരുവഴിയിലായി. വരും ദിവസങ്ങളിലും സർവീസ് മുടങ്ങുമെന്ന് എയർ ഇന്ത്യ എംഡി അറിയിച്ചു.
 

Share this story