ഇനിയും ആക്രമണത്തിന് സാധ്യത; എരുമേലിയിൽ രണ്ട് പേരെ കൊന്ന കാട്ടുപോത്തിനെ വെടിവെക്കാൻ ഉത്തരവ്
Fri, 19 May 2023

എരുമേലി കണമലയിൽ രണ്ട് പേരെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവെക്കാൻ ജില്ലാ കലക്ടറുടെ ഉത്തരവ്. ജില്ലാ പോലീസ് മേധാവി, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ തുടങ്ങിയവരുമായി കൂടിയാലോചിച്ച ശേഷമാണ് ഉത്തരവ്. കാട്ടുപോത്ത് ഉൾവനത്തിലേക്ക് പോയില്ലെങ്കിൽ ഇനിയും ആക്രമണത്തിന് സാധ്യതയുണ്ടെന്നും നിലവിൽ ജനവാസ മേഖലയിലാണ് പോത്തുള്ളതെന്നും ഉത്തരവിൽ പറയുന്നു
സംസ്ഥാനത്ത് ഇന്ന് രണ്ടിടങ്ങളിലായി കാട്ടുപോത്തിന്റെ ആക്രമണത്തിൽ മൂന്ന് പേരാണ് മരിച്ചത്. കോട്ടയം എരുമേലി കണമലയിൽ പുറത്തേൽ ചാക്കോച്ചൻ(65), പ്ലാവനക്കുഴിയിൽ തോമസ്(60) എന്നിവരാണ് മരിച്ചത്. കൊല്ലം ഇടമുളയ്ക്കൽ കൊടിഞ്ഞലിൽ സാമുവൽ വർഗീസാണ്(60) മരിച്ചത്.