ശബരിമലയിൽ പ്രതീക്ഷിച്ചതിലധികം തീർഥാടകർ എത്തി; സുരക്ഷിതമായ തീർഥാടനം ഒരുക്കാനായെന്ന് മന്ത്രി

radhakrishnan

ശബരിമലയുടെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ഇത്തവണ സുരക്ഷിതമായ തീർഥാടനം ഒരുക്കാൻ സാധിച്ചതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. മകരവിളക്ക് ദർശനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നിലവിൽ രണ്ടര ലക്ഷത്തിലേറെ ഭക്തർ സന്നിധാനത്തുണ്ട്. ഇത്തവണ പ്രതീക്ഷിച്ചതിലധികം തിരക്കുണ്ടായി. 

മുൻ വർഷങ്ങളെ അപേക്ഷിച്ച് അമ്മമാരും കുട്ടികളും കൂടുതലായി എത്തി. ഒരു മണിക്കൂറിൽ എത്തിച്ചേരുന്ന ഭക്തരുടെ എണ്ണവും കൂടുതലായിരുന്നു. തിരക്ക് വർധിക്കും എന്ന് മുൻകൂട്ടിക്കണ്ട് പരമാവധി സൗകര്യങ്ങൾ സർക്കാരും ദേവസ്വം ബോർഡും ഒരുക്കിയിരുന്നു. എല്ലാ വകുപ്പുകളും ഒറ്റക്കെട്ടായി പ്രവർത്തിച്ചാണ് തീർഥാടനം സുഗമമാക്കിയതെന്നും മന്ത്രി പറഞ്ഞു.
 

Share this story