കേരളത്തിൽ കൂടുതൽ സീറ്റുകൾ പ്രതീക്ഷിച്ചിരുന്നു; ബിജെപി അക്കൗണ്ട് തുറന്നത് ദൗർഭാഗ്യകരമെന്ന് യെച്ചൂരി

yechuri

കേരളത്തിൽ എൽഡിഎഫിന് കൂടുതൽ സീറ്റുകൾ പ്രതീക്ഷിച്ചിരുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പരാജയം ഉറപ്പായും പരിശോധിക്കും. കേരളത്തിൽ നിർഭാഗ്യവശാൽ ബിജെപി അക്കൗണ്ട് തുറന്നു. ദൗർഭാഗ്യകരരമായ സംഭവമാണിത്. 

തെരഞ്ഞെടുപ്പ് കേന്ദ്രത്തിലേക്കാണ് നടന്നത്, കേരളത്തിലേക്കല്ല. ബിജെപിക്കും മോദിക്കും വലിയ തിരിച്ചടിയാണ് ലഭിച്ചത്. പണത്തിന്റെയും അധികാരത്തിന്റെയും ശക്തിയുപയോഗിച്ച് ഭരണം പിടിച്ചെടുക്കാനാണ് ശ്രമിച്ചത്. അതിനേറ്റ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടി. വലിയ തോതിൽ പണം വിനിയോഗിച്ചു. എന്നിട്ടും ഫലം ഇതാണ്. രാഷ്ട്രീയ നേതാക്കളെ എങ്ങനെ തെരഞ്ഞെടുക്കണമെന്ന് യുപി ജനത കാണിച്ചു തന്നെന്നും യെച്ചൂരി പറഞ്ഞു
 

Share this story