ഒരു കോടിയിലധികം രൂപ, തേനും കുടംപുളിയും വരെ; സുരേഷ് കുമാറിന്റെ കൈക്കൂലി കഥകൾ ഞെട്ടിപ്പിക്കുന്നത്

sureshkumar

കൈക്കൂലി കേസിൽ അറസ്റ്റിലായ പാലക്കാട് പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റന്റെ സുരേഷ് കുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തൃശ്ശൂർ വിജിലൻസ് കോടതിയുടേതാണ് നടപടി. ഒരു കോടിയിലധികം രൂപയാണ് കൈക്കൂലിയായി സുരേഷ് കുമാർ വാങ്ങിയെടുത്തത്. തേനും കുടംപുളിയും വരെ ഇയാൾ കൈക്കൂലിയായി വാങ്ങിയതായും വിജിലൻസ് കണ്ടെത്തി

മണ്ണാർക്കാട് നടന്ന താലൂക്ക് അദാലത്തിനിടെ കൈക്കൂലി വാങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് സുരേഷ് കുമാർ വിജിലൻസ് പിടിയിലായത്. തുടർന്ന് ഇയാൾ താമസിക്കുന്ന മണ്ണാർക്കാട്ടെ ലോഡ്ജിൽ പരിശോധന നടത്തിയപ്പോൾ 35,07,000 രൂപ കണ്ടെത്തിയിരുന്നു. 45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപത്തിന്റെ രേഖകളും കണ്ടെത്തി. 25 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപമുണ്ടെന്നും വിജിലൻസ് കണ്ടെത്തുകയായിരുന്നു

കൈക്കൂലിയായി വാങ്ങിയ വസ്ത്രങ്ങൾ, തേൻ, കുടംപുളി, മദ്യം, പേന എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം സുനിൽകുമാർ കൈക്കൂലി വാങ്ങുന്ന കാര്യം തനിക്ക് അറിയില്ലായിരുന്നു എന്നാണ് പാലക്കയം വില്ലേജ് ഓഫീസർ സജിത്ത് പി ഐ പ്രതികരിച്ചത്.
 

Share this story