ഭൂരിഭാഗം അംഗങ്ങളും എത്തിയില്ല; പെരുമ്പാവൂർ വെങ്ങോല പഞ്ചായത്തിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
പെരുമ്പാവൂർ വെങ്ങോല പഞ്ചായത്തിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. ഭൂരിഭാഗം അംഗങ്ങളും തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നതോടെയാണ് അസാധാരണ പ്രതിസന്ധി ഉടലെടുത്തത്. വെങ്ങോല പഞ്ചായത്തിൽ കക്ഷി നിലയിൽ മുൻതൂക്കം യുഡിഎഫിനാണ്.
9 അംഗങ്ങളാണ് യുഡിഎഫിനുള്ളത്. എന്നാൽ പ്രസിഡന്റ് പദവിയിലേക്ക് ജയിക്കാൻ മറ്റ് കക്ഷികളുടെ സഹായം ആവശ്യമാണ്. ഇതാണ് പ്രതിസന്ധിക്ക് കാരണം. എൽഡിഎഫിന് എട്ട് അംഗങ്ങളും ട്വന്റി ട്വന്റിക്ക് ആറ് അംഗങ്ങളുമുണ്ട്. ഒരാൾ എസ് ഡി പി ഐ അംഗമാണ്
വോട്ടെടുപ്പിന് ഇന്ന് യുഡിഎഫ് അംഗങ്ങളും എസ് ഡി പി ഐ അംഗങ്ങളും മാത്രമാണ് എത്തിയത്. എൽഡിഎഫ്, ട്വന്റി ട്വന്റി അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ആകെ 14 അംഗങ്ങളും വോട്ടെടുപ്പിൽ പങ്കെടുക്കാതെ വന്നതോടെയാണ് ക്വാറം തികയാത്ത സാഹചര്യമുണ്ടായത്. മാറ്റിവെച്ച തെരഞ്ഞെടുപ്പ് നാളെ നടത്തുമെന്ന് റിട്ടേണിംഗ് ഓഫീസർ അറിയിച്ചു
