ആലപ്പുഴയിൽ ഒരു വയസുകാരനെ ക്രൂരമായി മർദിച്ച് അമ്മ; ദൃശ്യങ്ങൾ പിതാവിന് അയച്ചു കൊടുത്തു

Police

ആലപ്പുഴ മാന്നാറിൽ ഒരു വയസുകാരനെ ക്രൂരമായി മർദിച്ച് അമ്മ. മാന്നാർ സ്വദേശിയായ യുവതിയാണ് സ്വന്തം കുഞ്ഞിനെ മനഃസാക്ഷിയില്ലാതെ മർദിച്ചത്. മർദന ദൃശ്യങ്ങൾ പകർത്തി യുവതി ഭർത്താവിന് ഇത് അയച്ചു കൊടുക്കുകയും ചെയ്തു

സംഭവത്തിൽ യുവതിയെ മാന്നാർ പോലീസ് കസ്റ്റഡിയിലെടുത്തു. തന്നെയും കുഞ്ഞിനെയും നോക്കുന്നില്ലെന്നും അതിന്റെ വൈരാഗ്യത്തിലാണ് കുട്ടിയെ ഉപദ്രവിച്ചതെന്നും യുവതി പോലീസിന് മൊഴി നൽകി. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു.
 

Share this story