അരിക്കൊമ്പനെ മാറ്റുക കുമളി വനമേഖലയിലേക്ക്; കുമളിയിൽ നിരോധനാജ്ഞ

arikomban

അരിക്കൊമ്പനെ മാറ്റുന്നത് കുമളി സീനിയറോട വനമേഖലയിലേക്ക്. കുമളി പഞ്ചായത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് അരിക്കൊമ്പനെ അനിമൽ ആംബുലൻസിലേക്ക് ഏറെ പണിപ്പെട്ട് കയറ്റിയത്. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്കും ഇടുക്കിയിലേക്കും മാറ്റില്ലെന്ന് മന്ത്രി പറഞ്ഞിരുന്നു. 

കനത്ത മഴയും കാറ്റും കോടമഞ്ഞുമൊക്കെ അതിജീവിച്ചാണ് ദൗത്യസംഘം ആനയെ ലോറിയിലേക്ക് കയറ്റിയത്. കുങ്കിയാനകളെ അരിക്കൊമ്പൻ ശക്തമായി പ്രതിരോധിച്ചെങ്കിലും മയക്കുവെടിക്ക് പിന്നാലെ ആറ് ബൂസ്റ്റർ ഡോസ് കൂടി നൽകിയ ശേഷമാണ് ആനയെ ഒരുവിധത്തിൽ മയക്കി നിർത്താൻ സാധിച്ചത്

നാല് കുങ്കിയാനകൾ നിരന്ന് നിന്ന് പൊരുതിയിട്ടാണ് അരിക്കൊമ്പനെ ലോറിയിലേക്ക് കയറ്റിയത്. ഇതിനിടയിൽ മൂന്ന് തവണ കൊമ്പൻ കുതറി മാറി.
 

Share this story