എം.എസ്.സി എൽസ 3 കപ്പലപകടം: പരിസ്ഥിതി ആഘാതപഠനം പാതിവഴിയിൽ നിലച്ചു; ആശങ്കയിൽ തീരദേശം

MSC Kochi

കൊച്ചി: എംഎസ്‌സി എല്‍സ 3 കപ്പല്‍ അപകടം സൃഷ്ടിച്ച വന്‍ പരിസ്ഥിതി ആഘാതത്തെക്കുറിച്ചുള്ള കേരളത്തിലെ പഠനം പകുതിവഴിയില്‍ നിലച്ചു. യൂറോപ്യന്‍ യൂണിയന്‍ പ്രോജക്റ്റിന്റെ ധനസഹായത്തോടെ കുഫോസും കേരള സര്‍വ്വകലാശാലയും ഒരു വര്‍ഷമായി നടത്തിവന്ന ഗവേഷണമാണ് ഫണ്ട് തീര്‍ന്നതോടെ നിലച്ചത്.കടലില്‍ വീണ പ്ലാസ്റ്റിക് തരികള്‍ ദീര്‍ഘകാല പരിസ്ഥിതി പ്രശ്‌നമാകുമെന്ന റിപ്പോര്‍ട്ട് നിലനില്‍ക്കെയാക്ക് പഠനം നിലച്ചത്. കേരളത്തില്‍ദീര്‍ഘകാല ഗവേഷണ പദ്ധതി നിലവിലില്ല എന്ന് കുഫോസ് വൈസ് ചാന്‍സിലര്‍ പ്രൊഫ എ ബിജുകുമാര്‍ പറഞ്ഞു

എംഎല്‍സി എല്‍സ 3 കപ്പല്‍ അപകടത്തിന് ഒരു വര്‍ഷം പിന്നിടുമ്പോഴും കടലില്‍ അവശേഷിക്കുന്ന പ്ലാസ്റ്റിക് തരികള്‍ അതിതീവ്രമായ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഇവയ്ക്ക് വലിയ തോതില്‍ രാസപരവും ഘടനാപരവുമായ മാറ്റങ്ങള്‍ സംഭവിച്ചു കഴിഞ്ഞു. അപകടകരമായ ലോഹലവണങ്ങളും രോഗാണുക്കളും ഈ തരികള്‍ ആഹാരമാക്കുന്നതായും കേരള സര്‍വകലാശാലയും കുഫോസും നടത്തിയ ഒരു വര്‍ഷം നീണ്ട പഠനത്തില്‍ കണ്ടെത്തി. യൂറോപ്യന്‍ യൂണിയന്‍ പ്രോജക്റ്റിന്റെധന സഹായത്തിലാണ് കുഫോസ് പഠനം നടത്തിയത് എന്നാല്‍ പ്രോജക്റ്റിന്റെ കാലാവധി പൂര്‍ത്തിയായതോടെയാണ് പഠനം നിലച്ചത്.

അപകടകരമായ മാലിന്യങ്ങള്‍ ഇപ്പോഴും കണ്ടൈനറുകളില്‍ കടലിനടിയില്‍ തുടരുന്നതിനിടെ , ദീര്‍ഘകാല പാരിസ്ഥിതിക ആഘാതം വിലയിരുത്തന്‍ ശാത്രീയമായ പഠനം ആവശ്യമാണ് എന്നിരിക്കെയാണ് ഗവേഷണം മുടങ്ങിയത്.തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡും , തൂത്തുക്കുടി സുഗന്ധി ദേവദാസന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി , തമിഴ്‌നാട് തീരത്തെ പാരിസ്ഥിതിക ആഘാതം സംബന്ധിച്ച ദീര്‍ഘകാല പഠനം നടത്തുന്നുണ്ട്

Tags

Share this story