കണ്ണൂരിൽ എംഎസ്എഫ് പ്രവർത്തകന് വെട്ടേറ്റു; പിന്നിൽ എസ് ഡി പി ഐ എന്ന് ആരോപണം
Jan 12, 2026, 10:15 IST
കണ്ണൂർ വിളക്കോട് എംഎസ്എഫ് പ്രവർത്തകന് വെട്ടേറ്റു. ജില്ലാ പ്രവർത്തക സമിതി അംഗം നൈസാം പുഴക്കരക്കാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ എസ് ഡി പി ഐ പ്രവർത്തകരാണെന്ന് എംഎസ്എഫ് ആരോപിച്ചു.
പരുക്കേറ്റ നിസാമിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഇരിട്ടിയിൽ വെച്ചാണ് ആക്രമണം നടന്നത്. പ്രദേശത്ത് ലീഗ്-എസ് ഡി പി ഐ പ്രവർത്തകർ തമ്മിൽ തർക്കമുണ്ടായിരുന്നു.
കാറിലും ബുള്ളറ്റിലുമെത്തിയവരാണ് ആക്രമണത്തിന് പിന്നിലെന്ന് നൈസാം പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്തും ഇവിടെ സംഘർഷം നടന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നലെത്തെ ആക്രമണം.
