എം. ​ശി​വ​ശ​ങ്ക​റി​ന് ​നട്ടെ​ല്ല് സ്വ​യം പൊ​ടി​ഞ്ഞു പോ​കുന്ന ഗു​രു​ത​ര രോ​ഗ​മെ​ന്ന് മെ​ഡ‍ി​ക്ക​ൽ റി​പ്പോ​ര്‍ട്ട്

Shivashankar

സ്വ​ര്‍ണ​ക്ക​ട​ത്ത് കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ന് ഗു​രു​ത​ര രോ​ഗ​മെ​ന്ന് മെ​ഡ‍ി​ക്ക​ൽ ബോ​ര്‍ഡ് റി​പ്പോ​ര്‍ട്ട്. ന​ട്ടെ​ല്ലി​ലാ​ണ് രോ​ഗം. ന​ട്ടെ​ല്ല് സ്വ​യം പൊ​ടി​ഞ്ഞു പോ​കു​ന്ന അ​സു​ഖ​മാ​ണ് ഇ​ദ്ദേ​ഹ​ത്തി​നെ​ന്നാ​ണ് വി​വ​രം. ഇ​തേ തു​ട​ര്‍ന്ന് സു​ഷു​മ്നാ നാ​ഡി​യി​ൽ മാ​റ്റ​ങ്ങ​ളു​ണ്ടാ​വു​ന്നു​ണ്ട്. ക​ഴു​ത്തും ന​ടു​വും രോ​ഗ​ബ​ധി​ത​മെ​ന്നും റി​പ്പോ​ര്‍ട്ടി​ൽ പ​റ​യു​ന്നു.

ശി​വ​ശ​ങ്ക​റി​ന്‍റെ ജാ​മ്യേ​പ​ക്ഷ പ​രി​ഗ​ണി​ക്കു​മ്പോ​ൾ ഈ ​മെ​ഡി​ക്ക​ൽ റി​പ്പോ​ര്‍ട്ടും കോ​ട​തി പ​രി​ഗ​ണി​ക്കും. കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ ജ​വ​ഹ​ര്‍ലാ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഒ​ഫ് പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് മെ​ഡി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ് റി​സ​ര്‍ച്ചി (ജി​പ്മെ​ര്‍)​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദ​ഗ്ധ ഡോ​ക്റ്റ​ർ​മാ​രു​ടെ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ശി​വ​ശ​ങ്ക​റി​ന് വി​ശ്ര​മ​വും ഫി​സി​യോ​തെ​റാ​പ്പി​യും ആ​വ​ശ്യ​മാ​ണെ​ന്ന് മെ​ഡി​ക്ക​ൽ റി​പ്പോ​ര്‍ട്ടി​ൽ പ​റ​യു​ന്നു​ണ്ട്. ക​ഴു​ത്തും ന​ടു​വും വ​ള​യ്ക്ക​രു​ത്, തെ​ന്നി​യും അ​ല്ലാ​തെ​യു​മു​ള്ള വീ​ഴ്ച​ക​ൾ സം​ഭ​വി​ക്ക​രു​ത്, ഭാ​രം എ​ടു​ക്കാ​നോ, ഏ​റെ നേ​രം നി​ൽ​ക്കാ​നോ പാ​ടി​ല്ലെ​ന്നും റി​പ്പോ​ര്‍ട്ടി​ൽ ഡോ​ക്റ്റ​ര്‍മാ​ര്‍ നി​ര്‍ദേ​ശി​ച്ചി​ട്ടു​ണ്ട്.

Share this story